സദ ചേരങ്കൈയെ തനിമ ആദരിച്ചു
ഡല്‍ഹി ജന്ദര്‍ മന്ദിര്‍ SIR സമരത്തില്‍ പങ്കെടുത്ത് നമ്മുടെ നാടിന്റെ കയ്യൊപ്പ് ചാര്‍ത്തിയ സമര പോരാളി, ഡല്‍ഹി ജാമിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും ചേരങ്കൈ സ്വദേശിനിയുമായ ഷദ റഹീമിനെ തനിമ കലാസാഹിത്യ വേദി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു
തനിമ ജില്ലാ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷത വഹിച്ചു,
തനിമ ജില്ലാ രക്ഷാധികാരി പി എസ് അബ്ദുല്ലക്കുഞ്ഞി തനിമയുടെ സ്‌നേഹോപഹാരം കൈമാറി.
ബി എ സോഷ്യോളജി വിദ്യാര്‍ഥിനിയായ ഷദ റഹീം ജന്തര്‍ മന്തറിലെ, നടുക്കുന്ന തീക്ഷ്ണമായ സമരാനുഭവങ്ങള്‍ സദസ്സുമായി പങ്കിട്ടു.
ഡോക്ടര്‍ എ എ അബ്ദുല്‍ സത്താര്‍, നിസാര്‍ പെരുവാഡ് , ജലീല്‍ മുഹമ്മദ് കക്കണ്ടം, എം എ നജീബ്, കെ ബി അബൂബക്കര്‍, ബഷീര്‍ കൊല്ലമ്പാടി, ബഷീര്‍ ചേരങ്കൈ, സലാം ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു.
അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതവും ബി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു
