2010ല്‍ നടന്ന സബ് ഇന്‍സ്‌പെക്ടര്‍ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം
തിുരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത് 2010 ല്‍ നടന്ന സബ് ഇന്‍സ്‌പെക്ടര്‍ നിയമന ക്രമക്കേടില്‍. അന്വേഷണം മുന്‍ഗണന മറികടന്ന് മറ്റു മൂന്നു പേര്‍ക്ക് നിയമനം നല്‍കിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നല്‍കിയത്. വിവരാവകാശ മറുപടിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി.
വിവരാവകാശ മറുപടിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പി.എസ്.സി റീജിയണല്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, അപ്പീല്‍ അധികാരി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ കേസ് അന്വേഷിക്കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എഴുത്ത് പരീക്ഷ സംബന്ധിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്നാണ് പരാതി നല്‍കിയത്. കോടതിയില്‍ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും പരാതിയിലുണ്ട്. വിഷയത്തില്‍ വിശ?ദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
