രക്ഷിതാക്കള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകള്‍ക്കെതിരായ അഭിപ്രായമല്ല: കെ കെ ശൈലജ
തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിപിഎം നേതാവും മുന്‍ ആരോ?ഗ്യമന്ത്രിയുമായ കെ കെ ശൈലജ. തങ്ങള്‍ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാല്‍ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനും കമ്പനിക്കും കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മരുന്ന് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകള്‍ക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ മുന്‍ ആരോ?ഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ കഴിഞ്ഞദിവസം സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ജനറിക് മരുന്നിന് എതിരാണെന്ന വിമര്‍ശനം ഉയരുകയും ഇത് വിവാദമാവുകയും ചെയ്തതോടെയാണ് ശൈലജ ഫെയ്‌സ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്
