പുതുക്കാട് വയോധികന്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍
തൃശൂര്‍: പുതുക്കാട് വയോധികന്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് കണ്ടെത്തി. ഞെള്ളൂര്‍ സ്വദേശി കണ്ടന്‍കടവില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ 70 ആണ് പൊള്ളലേറ്റ് മരിച്ചത്. ചൂട് കഞ്ഞിവെള്ളമൊഴിച്ച് അച്ഛനെ പൊള്ളലേല്‍പ്പിച്ച വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മകന്‍ അറസ്റ്റിലായത്. ഗോപാലകൃഷ്ണനെ മകന്‍ വിനോദ് ദേഹത്ത് ചൂട് കഞ്ഞിവെള്ളം ഒഴിച്ചു പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ സഹോദരനായ മണികണ്ഠന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്വേഷണം. വിനോദ് മാള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മോഷണം കേസിലും പ്രതിയാണ്. ചികിത്സയിലിരിക്ക ഇന്നലെ ഗോപാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
