Advertisement

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്; ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനമായില്ല, നവംബറില്‍ വീണ്ടും ലോഡ്‌ഷെഡിങ് ആശങ്ക

By kcnchannel / October 28, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറില്‍ വീണ്ടും ലോഡ്‌ഷെഡിങ് ആശങ്ക. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനമായില്ല. ഇതിനായി സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഹിമാചല്‍ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സര്‍ക്കാര്‍ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകള്‍ വിളിച്ചിട്ടും പീക്ക് അവറില്‍ കുറഞ്ഞ വിലക്ക് കരാറുകാരില്ല. അടുത്തമാസം പീക്ക് അവര്‍ കമ്മി 738 മെ?ഗാവാട്ട് വരെയാണ്. ഹിമാചല്‍ വാഗ്ദാനം 864 മെ?ഗാവാട്ട് മുതല്‍ 1280 മെ?ഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നല്‍കാമെന്നും ഹിമാചല്‍ പ്രദേശ് പറയു