കരുതലിന്റെ ഒന്‍പതാണ്ട്; സ്‌നേഹിത ‘പ്രയാണം 9’ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കാസര്‍ഗോഡ് :സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും അവകാശസംരക്ഷണത്തിലും മാതൃകാപരമായ മുന്നേറ്റം തീര്‍ക്കുന്ന കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്’ വിജയികരമായി ഒന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. 2017-ല്‍ ആരംഭിച്ച സ്‌നേഹിതയുടെ വാര്‍ഷികാഘോഷം ‘പ്രയാണം @9’ എന്ന പേരില്‍ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യശരീരത്തില്‍ രക്തധമനികള്‍ വഹിക്കുന്ന അത്രയും പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമായ സ്ഥാനമാണ് സമൂഹത്തില്‍ സ്‌നേഹിതയ്ക്കുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌നേഹിതയുടെ സന്ദേശവും പ്രവര്‍ത്തനങ്ങളും ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും എത്തിക്കേണ്ടതുണ്ടെന്നും ഇതിനായി ഓരോ കുടുംബശ്രീ പ്രവര്‍ത്തകരും ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹിത സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ രാജലക്ഷ്മി പി. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കരാട്ടെ ട്രെയിനര്‍മാര്‍ക്ക് ജേഴ്‌സി വിതരണവും സമ്മാനദാനവും പരിപാടിയില്‍ വച്ച് നടന്നു.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിവരുന്ന ‘ധീരം’ കരാട്ടെ പരിശീലന പദ്ധതിയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ജേഴ്‌സി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിര്‍വഹിച്ചു.
ജെന്‍ഡര്‍ ക്ലബ്ബുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഒന്നാം സമ്മാനം (2500)രമ്യ ദേവിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാറും
രണ്ടാം സമ്മാനം (1500)ശ്രേയസിന് ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരനും
മൂന്നാം സമ്മാനം (1000) ആദിദേവിന് രാമപഞ്ചായത്ത് അംഗം അബ്ദുള്ള കോളിയടുക്കവും വിതരണം ചെയ്തു.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃപാടവവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനായി ‘Leading Together, Growing Together: Leadership and Team Building’ എന്ന വിഷയത്തില്‍ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം ബ്ലൂ പ്രിന്റ് ഓര്‍ഗനൈസേഷന്‍ പ്രശസ്ത ട്രെയിനര്‍ തോമസ് വില്‍സണ്‍ ക്ലാസ് നയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുകുമാരി ശ്രീധരന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ അബ്ദുള്ള കോളിയടുക്കം, ചെമ്മനാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഭാര്‍ഗവി പി., കാഞ്ഞങ്ങാട് 2 സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രത്‌നാവതി പി. വി., മുളിയാര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഓമന എ., കള്ളാര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രമ ബി. വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ടി ബുഷ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. എം. കിഷോര്‍ കുമാര്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ് നന്ദിയും പറഞ്ഞു. ‘റിഥം മടിക്കൈ’ ഫോക്ക് ബാന്‍ഡ് അവതരിപ്പിച്ച നാടന്‍പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി.
