Advertisement

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കോച്ചിംഗ് ചെയര്‍മാന്‍ ആസിഫ് ബി എ-യ്ക്ക് ആസ്‌ക് ആലംപാടിയുടെ സ്‌നേഹാദരവ്

By kcnchannel / October 31, 2026

ആലംപാടി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കോച്ചിംഗ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ആസ്‌ക് ആലംപാടിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ആസിഫ് ബി എ-യ്ക്ക് ആസ്‌ക് ആലംപാടി സ്‌നേഹാദരവ് നല്‍കി.

ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങ് മുന്‍ പ്രസിഡന്റ് മുസ്തഫ ഇ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് ബിസ്മില്ല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഗപ്പു ആലംപാടി ഉപഹാരം കൈമാറി.

ആസിഫ് ബി എ യുടെ നേട്ടം ക്ലബ്ബിന് അഭിമാനമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ആസിഫ് ബി എ നന്ദി പ്രസംഗം നടത്തി. ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.