മൊഗ്രാല്‍ പുത്തൂര്‍: സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം എസ്.വൈ.എസ്.
മൊഗ്രാല്‍ പുത്തൂര്‍: സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം എസ്.വൈ.എസ്. മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിച്ച ‘തസ്‌കിയ സമ്മേളനം’ പ്രൗഢഗംഭീരമായി നടന്നു.
സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമായി. സമസ്ത കാസര്‍ഗോഡ് മേഖല സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സോണ്‍ പ്രസിഡന്റ് ഷാഫി സഖാഫി എണിയാടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രമുഖ വാഗ്മിയും എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ. റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സവാദ് സഅദി, ഹക്കീം സഖാഫി, നൗഫല്‍ സഖാഫി എന്നിവര്‍ മഹ്ളറതുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട പ്രഭാഷണം നടത്തി.
ചടങ്ങില്‍ സയ്യിദ് S.K. കുഞ്ഞിക്കോയ തങ്ങള്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുഷ ഹാദി സുറൈജി, മുഹമ്മദ് ടിപ്പു നഗര്‍, ആസിഫ് ആലമ്പാടി, ഇര്‍ഫാദ് മായിപ്പാടി, സിറാജ് കെ.കെ., A.K. കമ്പാര്‍, ഷാഫി ഹാജി കുദിര്‍, ഇബ്രാഹിം ശാസ്താ നഗര്‍, ലത്തീഫ് അറഫാ, മുഹമ്മദ് മുണ്ടേക്ക, ഇഖ്ബാല്‍ ജോയിസ്, മനാസ് ലത്തീഫി ബള്ളൂര്‍, റഫീഖ് കുന്നില്‍, AtoZ റഹ്‌മാന്‍ അബ്ദുറഹ്‌മന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
സമസ്ത സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി എസ്.വൈ.എസ്. മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എസ്.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു.
