പിഎസ്‌സി പരീക്ഷ ക്രമക്കേട്: എംആര്‍ ബൈജുവിന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഉദ്യോ?ഗസ്ഥരെ പൂര്‍ണമായും പഴിചാരി ചെയര്‍മാന്‍
പരാതികളില്‍ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തന്റെ കൈവശം പരാതി ലഭിച്ചപ്പോള്‍ കോടതിയില്‍ കേസുകള്‍ വന്നുവെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എംആര്‍ ബൈജുവിന്റെ മൊഴിയിലുണ്ട്.
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയര്‍മാന്‍ എംആര്‍ ബൈജുവിന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഉദ്യോഗസ്ഥരെ പൂര്‍ണമായും പഴിചാരിയാണ് ചെയര്‍മാന്‍ മൊഴി നല്‍കിയിരിക്കുന്നത്. മൂല്യനിര്‍ണയത്തിന്റെ പൂര്‍ണ അധികാരി അഡീഷണല്‍ സെക്രട്ടറി ഹരിയാണ്. ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്കായിരുന്നില്ല അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്. പരാതികളില്‍ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തന്റെ കൈവശം പരാതി ലഭിച്ചപ്പോള്‍ കോടതിയില്‍ കേസുകള്‍ വന്നുവെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എംആര്‍ ബൈജുവിന്റെ മൊഴിയിലുണ്ട്. കമ്പ്യൂട്ടറില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായാല്‍ അതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ക്ലോസ് ആകും. സെക്രട്ടറി സാജു ജോര്‍ജ് ഇന്ന് രണ്ടു മണിക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും.
