Advertisement

എംബിബിഎസ് ബിരുദം നേടിയ ഡോ. അശ്വനി കെ എ-യ്ക്ക് ആസ്‌ക് ആലംപാടിയുടെ സ്‌നേഹാദരവ്

By kcnchannel / October 31, 2026

ആലംപാടി: തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി നാടിന്റെ അഭിമാനമായ ഡോ. അശ്വനി കെ എ-യ്ക്ക് ആസ്‌ക് ആലംപാടി സ്‌നേഹാദരവ് നല്‍കി ആദരിച്ചു.

ആസ്‌ക് ക്ലബ്ബില്‍ വെച്ച് നടന്ന ഹൃദ്യമായ ചടങ്ങില്‍ സെക്രട്ടറി ഹാരിസ് ബിസ്മില്ല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് മുസ്തഫ ഇ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് പ്രസിഡന്റ് ഗപ്പു ആലംപാടി ഡോ. അശ്വനി കെ എ-യ്ക്ക് ഉപഹാരം കൈമാറി ആദരിച്ചു. ഡോക്ടര്‍ ചടങ്ങില്‍ നന്ദി പ്രസംഗം നടത്തി.

ചടങ്ങില്‍ ക്ലബ് ഭാരവാഹികളും അംഗങ്ങളും സന്നിഹിതരായിരുന്നു. നാടിന്റെ പേരുയര്‍ത്തിയ ഡോ. അശ്വനിയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും, ഭാവി ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയട്ടെയെന്നും പ്രസിഡന്റ് ആശംസിച്ചു,