പെരിയ : അടുത്ത അധ്യയനവര്‍ഷത്തില്‍ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് / അംഗീകൃത വിദ്യാലയങ്ങളില്‍ 5-ാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. അതാത് ജില്ലകളിലെ നവോദയയിലേക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. 80 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും. 60 സീറ്റുകള്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമാനുസൃതമായ മറ്റു സംവരണാനുകൂല്യങ്ങളും ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നട എന്നീ ഭാഷകളില്‍ പരീക്ഷ എഴുതാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാം. യൂണിഫോം, പുസ്തകങ്ങള്‍, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. സമര്‍ത്ഥരായ കുട്ടികള്‍ക്ക് IIT തുടങ്ങിയ പ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് സൗജന്യ പരിശീലനാവസരവും ലഭിക്കും.
അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് വിശദവിവരങ്ങളും അപേക്ഷാ ഫോറവും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്തംബര്‍ 16.
നവോദയ പ്രവേശന പരീക്ഷ 2025 ജനുവരി 18 ന്
67
previous post