മൊഗ്രാല്‍പുത്തൂരില്‍ കരുത്ത് തെളിയിച്ച് എല്‍ ഡി എഫ്ലീഗിന്റെ ജനദ്രോഹ നയത്തിനെതിരെ ജനം വിധിഎഴുതി;ഐ എന്‍ എല്‍

മൊഗ്രാല്‍പുത്തൂര്‍ :- പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അടക്കം തോറ്റതില്‍ ലീഗ് നേതാക്കളുടെ അധികാര മോഹവും ജനദ്രോഹ നയത്തിനെതിരെയുമുള്ള ജനവിധിയാണ് മൊഗ്രാല്‍പുത്തൂരില്‍ നടന്നതെന്ന് ഐ എന്‍ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിജനറല്‍ സെക്രട്ടറി നൗഷാദ് ബളളീര്‍ പറഞ്ഞു

25 വര്‍ഷമായി ലീഗ് വിജയിച്ച് വന്നിരുന്ന കുളങ്കര വാര്‍ഡ് ഐഎന്‍ എല്‍ എരിയാല്‍ ശാഖ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നിസാര്‍ ചൈച്ചയുടെ ഭാര്യ ഷാഹിദ നിസാര്‍ 61 വോട്ടിനാണ് വിജയിച്ചത്.

ചൗക്കിയില്‍ മരണപ്പെട്ടുപോയ ജീവകാരുണ്യ പ്രവര്‍ത്തകനും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ട്രഷററുമായ സാദിക് കടപ്പുറത്തിന്റെ ഭാര്യ സമീമ സാദിക്ക് കഴിഞ്ഞ പ്രാവശ്യം വിജയിച്ച അക്കരക്കുന്ന് വാര്‍ഡില്‍ സാദിക്ക് കടപ്പുറത്തിന്റെ സഹോദരന്‍ അനീഫ് കടപ്പുറം 67 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

യു ഡി എഫ് ഭരണസമിതി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അക്കരക്കുന്ന് വാര്‍ഡില്‍ മല്‍സരിച്ച മുസ്ലിം ലീഗ് കാസര്‍കോട് മണ്ടലം ട്രഷററുടെ പരാജയം മുസ്ലിംലീഗ് നേതാക്കളുടെ അധികാര മോഹത്തിന്റെയും സ്വാര്‍ത്ഥ താല്‍പര്യത്തിനെതിരെയും ജനദ്രോഹ നയത്തിനെതിരെയുമുള്ള പൊതു ജനങ്ങളുടെ പ്രതികാര നടപടിയാണ് ഈ ജനവിധിയെന്ന്
ഐ എന്‍ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി നൗഷാദ് ബളളീര്‍ പറഞ്ഞു.

Scroll to Top