Home Editors Choice വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: ചെര്‍ക്കള ഗവ. എം.യു.പി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: ചെര്‍ക്കള ഗവ. എം.യു.പി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു

by KCN CHANNEL
0 comment

ചെര്‍ക്കള: പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ചെര്‍ക്കള ഗവ എം.യു.പി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഹെഡ് മാസ്റ്റര്‍ പ്രമോദ് കാടങ്കോട് സ്വാഗതം പറഞ്ഞു. വിദ്യാനഗര്‍ ശിശു സൗഹൃദ പോലീസ് ഓഫിസര്‍ വിജയന്‍ മേലത്ത് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗിരീശന്‍ അധ്യക്ഷത വഹിച്ചു. അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. സ്‌കൂള്‍ പരിസരത്തെ റോഡിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും സ്‌കൂള്‍ കൊമ്പൗണ്ടിനരികില്‍ മണ്ണിടിച്ചില്‍ തടയുന്നതിന് ആവശ്യമായനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജനമൈത്രി ബീറ്റ് ഓഫിസര്‍ കൃപേഷ്, മദര്‍ പി.ടി.എ പ്രസിഡന്റ് നിഷ, അശ്വിനി ടീച്ചര്‍, കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനിതകുമാരി നന്ദി പറഞ്ഞു.

സ്‌കൂള്‍ പരിസരത്ത് പുകയില ഉത്പന്നങ്ങളുടെ വിപണനം തടയുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

You may also like

Leave a Comment