റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം : ഇശല്‍ഗ്രാമത്തിലേക്ക് വിരുന്നെത്തുന്ന പ്രതിഭകള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ മൊഗ്രാല്‍ ദേശീയവേദി 500 കിലോ അരി നല്‍കും.

മൊഗ്രാല്‍: ഇശല്‍ ഗ്രാമത്തിലേക്ക് ആദ്യമായി വന്നെത്തുന്ന കാസര്‍ഗോഡ് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിനെ വരവേല്‍ക്കാന്‍ മൊഗ്രാല്‍ ഗ്രാമം ഒരുങ്ങുകയാണ്. കലോത്സവത്തില്‍ മാറ്റുരക്കാന്‍ വിരുന്നെത്തുന്ന പ്രതിഭകള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കാന്‍ 500 കിലോ അരി ഊട്ടുപുരയിലേക്ക് സംഭാവന നല്‍കാന്‍ മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സിദ്ദിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

ഗള്‍ഫ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. റഹ്‌മാനിയ ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജന.സെക്രട്ടറി മുഹമ്മദ്കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. ടി.കെ അന്‍വര്‍, എം എം റഹ്‌മാന്‍, എം.എ അബൂബക്കര്‍ സിദ്ദീഖ്, എം.വിജയകുമാര്‍, ബി.എ മുഹമ്മദ്കുഞ്ഞി, അഷ്റഫ് സാഹിബ്, മുഹമ്മദ് സ്മാര്‍ട്ട്, എം.ജി. എ റഹ്‌മാന്‍, അബ്ദുല്ലകുഞ്ഞി നടുപ്പളം, എ.എച്ച് ഇബ്രാഹിം, എം.എസ് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

Scroll to Top