53
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ഡേ നൈറ്റ് മത്സരമായതിനാല്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും.
ടി20 പരമ്പര തൂത്തുവാരിയെത്തുന്ന ഇന്ത്യക്കായി 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന കുപ്പായത്തില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ടി20 ക്രിക്കറ്റില്‍ നിന്ന് ഇരുവരും വിരമിച്ചതിനാല്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമെ ഇനി ഇരുവരെയും ആരാധകര്‍ക്ക് കാണാനാവു. ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം മാത്രമെ ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളു.