കേരളക്കര ഒന്നാകെ വിറങ്ങലിച്ച വയനാട് ദുരന്തത്തെ, കയ്യും മെയ്യും മറന്ന് പുനര്‍നിര്‍മ്മിക്കുവാന്‍ മലയാളി മനസ്സുകള്‍ ഒന്നാകെ കൈകോര്‍ക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായും സേവനങ്ങളായും ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ വയനാടിന് കൈത്താങ്ങാകുമ്പോള്‍, കാരുണ്യത്തിന്റെ വ്യത്യസ്ത മുഖമാവുകയാണ് പടന്നയിലെ ദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് ദുരന്തത്തില്‍ അനാഥരായ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നു പറഞ്ഞുള്ള പോസ്റ്റ് പങ്കുവയ്ക്കുന്നത് പടന്ന കടപ്പുറം സ്വദേശികളായ രമ്യ സനീഷ് എന്നിവരാണ്. പോസ്റ്റിന് താഴെയായി ഇരുവരുടെയും നമ്പറും ചേര്‍ത്തിട്ടുണ്ട്. വയനാടിന്റെ വേദനയ്ക്ക് മുന്നില്‍ കണ്ണ് നിറയുമ്പോഴും ചില മനസുകള്‍ ഇത്തരത്തില്‍ സഹാനുഭൂതി കൊണ്ട് കണ്ണ് നിറയ്ക്കുകയാണ്.
കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തില്‍ താമസിക്കാരാണ് സനീഷ് രമ്യ ദമ്പതികള്‍.
വിവാഹം കഴിഞ്ഞ് 12 വര്‍ഷമായി ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.
ph;8606635851 , 9633635851