കാസറഗോഡ് – പിണറായിയുടെ ദുര്‍ഭരണത്തില്‍ പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കിയ സര്‍ക്കാറിനേറ്റവന്‍ തിരിച്ചടിയാണ് ത്രിതലപഞ്ചായ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കെ.പി. സി.സി. ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.എസ്.പി.എ കാസറഗോഡ് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. , ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍കരിച്ചേരി ജില്ലാ സെക്രട്ടറി തോമസ് മാത്യു, ട്രഷറര്‍ ബാബു മണിയങ്ങാനം, ജോ:സെക്രട്ടറിമാരായ പി.ശശിധരന്‍ മാസ്റ്റര്‍,പുരുഷോത്തമന്‍ കാടകം ,സ്റ്റേറ്റ് കൗണ്‍സിലര്‍ എം. നാരായണ, മുന്‍സ്റ്റേറ്റ് കൗണ്‍സിലര്‍ കെ.പി. ബലരാമന്‍ നായര്‍, ജില്ലാ വനിതാ ഫോറം പ്രസിഡണ്ട് വി.വി. ജയലക്ഷ്മി ടീച്ചര്‍, ജില്ലാ സമിതി അംഗങ്ങളായ കെ.വി. മുകുന്ദന്‍ കെ.രമണി , മഞ്ചേശ്വരം നിയോജക മണ്ഡലം സെക്രട്ടറി മൈലാനായ്ക്ക്, കാസറഗോഡ് നിയോജക മണ്ഡലം വനിതാഫോറം പ്രസിഡണ്ട് ശോഭന ശ്രീധരന്‍ ബാലകൃഷ്ണന്‍ കൊട്ട ങ്കുഴി, എം. കേശവന്‍, എം.കെ.ചന്ദ്രഹാസന്‍ നമ്പ്യാര്‍, എ.കുസുമ ടീച്ചര്‍, സി.എച്ച്. വിജയന്‍, കെ.കൃഷ്ണന്‍, കെ.എന്‍. മുരളീധരന്‍, പള്ളി കുഞ്ഞി, കെ.കെ. സുഹറ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സീതാരാമമല്ല വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടി.കെ. ശ്രീധരന്‍ വരവു ചെലവുകണക്കും അവതരിപ്പിച്ചു. ത്രിതല പഞ്ചായത്തില്‍ വിജയിച്ച കെ.എസ്.എസ്.പി.എ അംഗങ്ങളായ ഉഷഅര്‍ജുന്‍ (കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്), ഇ. ശാന്ത കുമാരി (ചെങ്കള ഗ്രാമപ്പഞ്ചായത്ത്) എന്നിവരെചടങ്ങില്‍ ആദരിച്ചു. സീതാരാമമല്ല സ്വാഗതവും ടി.കെ. ശ്രീധരന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.കേശവന്‍ ( പ്രസിഡണ്ട്) ബാലകൃഷ്ണന്‍ കൊട്ടം ങ്കുഴി, കെ.സി. സുശീല സെബാസ്റ്റ്യന്‍ ഇ.ജെ (വൈസ് പ്രസിഡണ്ടുമാര്‍) സീതാരാമമല്ല (സെക്രട്ടറി) രവീന്ദ്രന്‍ കെ. ജസീല യൂസഫ്, കെ.കെ. സുഹറ (ജോ സെക്രട്ടറിമാര്‍), ടി.കെ. ശ്രീധരന്‍ (ട്രഷറര്‍) കെ. തിലക (വനിതാ ഫോറം പ്രസിഡണ്ട്) കെ ശാന്ത (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പെന്‍ഷന്‍കാരേയും ജീവനക്കാരേയും വഞ്ചിച്ചതും തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനു തിരിച്ചടിയായി – കെ. നീലകണ്ഠന്‍




