2025 നവംബര്‍ മാസത്തില്‍ വിവിധ മേഖലകളില്‍ മികവാര്‍ന്ന സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും കാസറഗോഡ് ജില്ലാ പോലീസ് കാര്യാലയത്തില്‍ വെച്ച് ജില്ലാ പോലീസ് മേധാവി ശ്രീ .ബി. വി വിജയ ഭരത് റെഡ്ഡി ഐപിഎസ് മൊമെന്റോയും പ്രശംസാപത്രവും നല്‍കി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിന് ജില്ലയിലെ മികച്ച പോലിസ് സ്റ്റേഷനായി കാസറഗോഡ് പോലീസ് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു ഇന്‍സ്പെക്ടര്‍ നളിനാക്ഷന്‍ പി ജില്ലാ പോലീസ് മേധാവിയില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി രണ്ടാമതായി ബേക്കല്‍ പോലീസ് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി. കോമ്പിങ് ഓപ്പറേഷനിലെ മികച്ച പോലീസ് സ്റ്റേഷനായി ബേക്കല്‍ പോലീസ് സ്റ്റേഷനും( ഇന്‍സ്പെക്ടര്‍ SHO രഞ്ജിത്ത് രവീന്ദ്രന്‍) രണ്ടാമതായി മേല്‍പറമ്പ് പോലീസ് സ്റ്റേഷനും(ഇന്‍സ്പെക്ടര്‍ SHO രാഘവന്‍ എന്‍ പി) തെരഞ്ഞെടുക്കപ്പെട്ടു. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ സതീഷ് കെ പി, ബദിയടുക്ക ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ എ, നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയ്, മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ രാഘവന്‍ എന്‍ പി, കാസറഗോഡ് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സദാശിവന്‍ എന്നിവര്‍ മറ്റ് പ്രവര്‍ത്തന മികവിനുള്ള പ്രശംസാപത്രവും ജില്ലാ പോലീസ് മേധാവിയില്‍ നിന്നും ഏറ്റുവാങ്ങി
മികച്ച പോലീസ് സ്റ്റേഷന്‍ കാസറഗോഡ് .




