മധൂര്‍ : മധൂര്‍ GJBS ല്‍ P T A ജനറല്‍ബോഡി യോഗം സ്‌കൂള്‍ ഹാളില്‍ വച്ച് നടന്നു. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് നരേന്ദ്ര. കെ.പി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിനോദ് കുമാര്‍ ബി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അടുത്തമാസം നടക്കുന്ന കബ്- ബുള്‍ ബുള്‍ ഉത്സവത്തെക്കുറിച്ചും വാര്‍ഷികാഘോഷത്തെക്കുറിച്ചും ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചു. യോഗത്തില്‍ പിടിഎ അംഗങ്ങള്‍, അധ്യാപകര്‍,രക്ഷിതാക്കള്‍, കേരള സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ജില്ലാ സെക്രട്ടറി ഭാര്‍ഗവിക്കുട്ടി, ബുള്‍ബുള്‍ ജില്ലാ കമ്മീഷണര്‍ ജ്യോതിലക്ഷ്മി കേരള സ്‌കൗട്ട് ആന്‍ഡ് ഗെയിംസ് ജില്ലാ ജോയിന്‍ സെക്രട്ടറി കിരണ്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശശികല നന്ദിയും പറഞ്ഞു
പി ടി എ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു




