മൊഗ്രാല്‍ ദേശീയ വേദി:പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം,റഹ്‌മാന്യ ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

മൊഗ്രാല്‍.മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഇശല്‍ ഗ്രാമത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ സംഘടനയായ മൊഗ്രാല്‍ ദേശീയ വേദിയുടെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം.റഹ്‌മാന്യ ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദേശീയവേദി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ റഹ്‌മാന്യ ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍,മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാനും, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ് ടൈല്‍സിനും ഫണ്ട് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.ചടങ്ങ് ദേശീയവേദി മുന്‍ ഗല്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.

ദേശീയവേദി ഭാരവാഹികളായ എം എ അബൂബക്കര്‍ സിദ്ദീഖ്,എം വിജയകുമാര്‍,ബി എ മുഹമ്മദ് കുഞ്ഞി,എം മാഹിന്‍ മാസ്റ്റര്‍,ഹമീദ് പെര്‍വാഡ്,എം എ അബ്ദുല്‍ റഹ്‌മാന്‍,ഹസ്സന്‍ ലോണ്‍ട്രി,ഗഫൂര്‍ ലണ്ടന്‍,ബി എ ലത്തീഫ് ആദൂര്‍,നിസാര്‍ റഹ്‌മാനിയ,ടി കെ അന്‍വര്‍,എം എ മൂസ, കെ പി മുഹമ്മദ് സ്മാര്‍ട്ട്, എം എം റഹ്‌മാന്‍, എംജിഎ റഹ്‌മാന്‍, മുഹമ്മദ് അബ്‌ക്കോ,ടി കെ ജാഫര്‍,എഎച്ച് ഇബ്രാഹിം,എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി നടുപ്പളം,വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു. ജോയിന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സാഹിബ് നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ ദേശീയവേദിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ‘റഹ്‌മാനിയ” ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍ ദേശീയവേദി ഭാരവാഹികള്‍ക്ക് ഫണ്ട് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Scroll to Top