കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ ആലംപാടിയില്‍ കല കായിക സാംസ്‌കാരിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ സാക്ഷരതാ ജീവ കാരുണ്യ തുടങ്ങിയ മേഖലയില്‍ കൈ ഒപ്പ് ചാര്‍ത്തിയ Alampady Arts & Sports Club ന്റെ സ്വന്തമായ കെട്ടിടമെന്ന ആശയം പൂവണിയുകയാണ്. 39 വര്‍ഷ കാലം നിറഞ്ഞു നില്‍ക്കുന്ന ക്ലബ്ബിന് നെഹ്റു യുവ കേന്ദ്രയുടെ ജില്ല യൂത്ത് അവാര്‍ഡ്, സ്വാച്ച് ഭാരത് അവാര്‍ഡ് സംസ്ഥാനത്തിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പ്രതേക ജൂറി പുരസ്‌കാരവും നിരവതി അവാര്‍ഡുകളും ഏറ്റു വാങ്ങിയ സംഘടനയാണ് ആസ്‌ക് അലംപാടി. വര്‍ഷത്തില്‍ ആസ്‌ക് ആലംപാടിയുടെ ജി സി സി കമ്മിറ്റിയുടെ കാരുണ്യ വര്‍ഷ പദ്ധതിയില്‍നിന്ന് നിരവതി നിര്‍ധരായ കുടുംബങ്ങള്‍ക്ക് ആശ്വസമേകുന്ന പല പദ്ധതികളുമായി മുന്നോട്ടു പോകുന്നു. 900 ചതുരശ്രടിയില്‍ അത്യധൂനിക സംവിധനങ്ങളോടെ കൂടി ഇരു നിലകളിലായി പണിത കെട്ടിടം 400ല്‍ പരം ക്ലബ്ബ് മെമ്പര്‍മാരുടെ കഠിനധ്യനത്തിന്റെ ഫലമായിട്ടാണ് നിലവില്‍ വന്നത്. ക്ലബ്ബിന്റെ കെട്ടിടോദ്ഘാടനം 2026 ജനുവരി 11 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് പ്രമുഖ മെജിഷ്യന്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് നിര്‍വഹിക്കും.
തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളളനവും നടത്തപെടുന്നതാണ് പ്രമുഖ വ്യക്തിതങ്ങള്‍ സംബന്ധിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ് ദാന ചടങ്ങും സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. 6.30 മുതല്‍ പ്രമുഖ ഗായിക ഗായകമാര്‍ കൂടി ആയ യുമ്‌ന അജീന്‍, ജാസ് അസ്ലീം, ആസിഫ് കാപാട് നയിക്കുന്ന ആസ്‌ക് ആലംപാടി ഉത്സവ്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ക്ലബ്ബ് പ്രസിഡന്റ് സിദ്ധീഖ്. എം പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും തുടര്‍ന്ന് അന്നേ ദിവസം രാവിലെ 10 മണി മുതല്‍ 1 മണിവരെ C M Multi speciality ഹോസ്പിറ്റലും ഡോക്ടര്‍ സുരേഷ് ബാബു EYE Foundation ന്റെയും സംയുക്ത അഭിമുഖത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കണ്ണ് പരിശോധനയും നടത്ത പെടുന്നതാണ്.
ഡിസംബര്‍ 28 ഞായറാഴ്ച വൈകുന്നേരം 3.30 മുതല്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സിന് പ്രശസ്ത സര്‍ജിക്കല്‍ ഒന്‌ക്കോളജി വിദക്തനായ Dr.ജോണ്‍ ജെ ആലപ്പാട് (Baby memorial Hospital Kozhikode )ഈ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു. ഉദ്ഘാടനം വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിജയ് മേലത്ത് നിര്‍വഹിക്കും.
പത്ര സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് സിദ്ധിഖ്. എം, ജനറല്‍ സെക്രട്ടറി ജീലാനി, ട്രഷര്‍ റഫീഖ് പി കെ ,. ജി.സി.സി കമ്മിറ്റി ട്രഷര്‍ ദാവൂദ് മിഹ്‌റാജ്, മീഡിയ &പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ഗപ്പു അലംപാടി എന്നിവര്‍ പങ്കെടുത്തു
ആസ്‌ക് അലംപാടിയുടെ കെട്ടിടോദ്ഘാടനം 2026 ജനുവരി 11ന്.




