മൊഗ്രാല്‍ : നിരവധി കവികള്‍ക്കും കലാപ്രതിഭകള്‍ക്കും ജന്മം നല്‍കുക വഴി ഇശല്‍ ഗ്രാമം എന്ന് പേര് കേട്ട മൊഗ്രാല്‍ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വിജയത്തിനായി എസ് എസ് എല്‍ സി ബാച്ചുകളുടെ കൈകോര്‍ക്കല്‍ തുടരുന്നു.
ഗ്രാമത്തിന്റെ സാംസ്‌കാരിക അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കൗമാര കലാമേളയുടെ ഫണ്ടിലേക്ക് 1992-93 എസ്.എസ്.എല്‍.സി ബാച്ച് ( ത്രില്ലടിച്ച-93′) മുപ്പതിനായിരം രൂപയുടെ ചെക്ക് മേളയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടര്‍ ടി.വി.മധുസൂദനന്‍ ഏറ്റുവാങ്ങി.
ത്രില്ലടിച്ച -93′ കോര്‍ഡിനേറ്റര്‍ ടി.കെ അന്‍വര്‍ ഡമ്മി ചെക്ക് കൈമാറി.
ബാച്ച് അംഗങ്ങളായ സൈനുദ്ദീന്‍ റോയല്‍, മുനീര്‍ കാവേരി, അബ്ദുല്ല ഗ്രീന്‍പീസ്, ഫൈസ്.ടി.എം, ലത്തീഫ് സൗദി,കെ.മജീദ്, എന്‍.എം ലത്തീഫ് ,റഹീം സാറമാര്‍ട്ട്,ഹെഡ്മാസ്റ്റര്‍ ജെ.ജയറാം, ഫിനാന്‍സ് ചെയര്‍മാന്‍ പി.എ ആസിഫ്, കണ്‍വീനര്‍ നസ്രുള്‍ ഇസ്ലാം,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ സെഡ്.എ മൊഗ്രാല്‍, അബ്ബാസ് നടുപ്പളം, അര്‍ഷാദ് തവക്കല്‍,
തുടങ്ങിയവര്‍ സംബന്ധിച്ചു.
കലയുടെ നാദം മുഴങ്ങുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ മൊഗ്രാല്‍ ഗ്രാമം ഒരുങ്ങുമ്പോള്‍, അതിന് കൈത്താങ്ങായി ത്രില്ലടിച്ച-93′ എത്തിയത് അഭിനന്ദനാര്‍ഹമാണെന്നും മറ്റു ബാച്ചുകള്‍ക്ക് ഇത് പ്രചോദനം പകരമെന്നും ഡിഡിഇ പറഞ്ഞു.
ഡിസംബര്‍ 29, 30, 31 തീയതികളിലാണ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലില്‍ നടക്കുന്നത്.
ഇശല്‍ ഗ്രാമത്തിലെ കലോത്സവം : ത്രില്ലടിച്ച-93′ (1992-93 എസ് എസ് എല്‍ സി ബാച്ച്) മുപ്പത്തിനായിരം രൂപ കൈമാറി.




