നിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ .215 കിലോമീറ്ററുകള്‍ക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വര്‍ധന. വര്‍ധിപ്പിച്ച യാത്രാ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിവര്‍ഷ വരുമാനം 600 കോടി രൂപയാക്കി ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വര്‍ധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയില്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ പ്രകാരം, നോണ്‍-എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന യാത്രക്കാര്‍ 10 രൂപ അധികമായി നല്‍കേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വര്‍ധനവ്. ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക് 1 പൈസ ആയി വര്‍ധിപ്പിച്ചു. എ.സി ക്ലാസുകളിലെ ടിക്കറ്റ് വര്‍ധന 2 പൈസ. 215 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് നിരക്ക് വര്‍ധനവുണ്ടാകില്ല. ഡിസംബര്‍ 26 മുതല്‍ റെയില്‍വേ നിരക്ക് വര്‍ധന നടപ്പിലാക്കുന്നതോടെ ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ ചെലവേറിയതാകും.
സബര്‍ബന്‍ ട്രെയിന്‍ യാത്രയ്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ ചിലവ് വരും. വര്‍ഷങ്ങളായി ഇന്‍പുട്ട് ചിലവ് വര്‍ദ്ധിച്ചിട്ടും 2018 മുതല്‍ ചരക്ക് നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.




