യുവ സംരംഭക ഉച്ചകോടിയ്ക്ക് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി

ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ പ്രധാന ആകര്‍ഷണം

കേരളത്തിലെ യുവസംരംഭകത്വ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ് കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യുവസംരംഭക സംഗമങ്ങളിലൊന്നായ ഐ ഇ ഡി സി ഉച്ചകോടി ‘ ക്യാമ്പസില്‍ ആരംഭിച്ചു

സംസ്ഥാനത്തുടനീളമുള്ള 550-ലധികം ഐ ഇ ഡി സി(ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍)കളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവസംരംഭകരും, സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടി, സംരംഭക ചിന്ത വളര്‍ത്തുന്നതിനും പുതുമയാര്‍ന്ന ആശയങ്ങള്‍ക്ക് വേദിയായി. വനിതാ സംരംഭകത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന പരിപാടികളും സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയും കരകൗശല സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമാണ്.

ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണമാണ്. ഡിസംബര്‍ 21-ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍, വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ഡിസംബര്‍ എല്‍ ബി എസില്‍ നടക്കുന്ന ഐ ഇ ഡി സി ഉച്ചകോടി ’25-നോടനുബന്ധിച്ച് യാത്ര സമാപിക്കും. ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ്ഫോമായ ഇന്നൊവേഷന്‍ ട്രെയിനില്‍, പ്രാദേശിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പ്രായോഗിക പരിഹാര ആശയങ്ങള്‍ രൂപപ്പെടുത്താനും ആവശ്യമായ ഐഡിയേഷന്‍ സോണുകള്‍ ഒരുക്കിയിട്ടുണ്ട്.

ഉപജീവനം, പൊതുസേവനങ്ങള്‍, കാലാവസ്ഥാ മാറ്റം, കൃഷി, മത്സ്യബന്ധനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ഏകദേശം 200 നൂതന ആശയങ്ങള്‍ ഇതിലൂടെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് കെഎസ്യുഎമ്മിന്റെ നേതൃത്വത്തില്‍ മെന്റര്‍ഷിപ്പ്, പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് വികസനം, ഇന്‍ക്യൂബേഷന്‍ അവസരങ്ങള്‍ എന്നിവ ലഭ്യമാക്കും.

ഉച്ചകോടിയോടനുബന്ധിച്ച് ഡിസംബര്‍ 21-ന് കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍മാരുടെ സംസ്ഥാനതല യോഗവും നടക്കും. ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, മികച്ച മാതൃകകള്‍, ഭാവി സംരംഭകത്വ പദ്ധതികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഉച്ചകോടിയുടെ ഭാഗമായി വണ്‍ ടാങ്ക്, ഫിയര്‍ഫ്രോഗ് ഹൊറര്‍ ഗെയിം ഡെവലപ്മെന്റ് ചാലഞ്ച്, ടെന്‍ സൂപ്പര്‍ ഗേള്‍സ്, എ ഐ ഹാക്കതോണ്‍, ടൂറിസം ഐഡിയതോണ്‍, സ്റ്റാര്‍ട്ടപ്പ് & എക്‌സ്‌പോ സ്റ്റാളുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളും സംവാദങ്ങളും സംഘടിപ്പിക്കും.
കേരളത്തിലെ യുവസംരംഭക സമൂഹത്തിന് പുതിയ ദിശ നല്‍കുന്ന വേദിയാണപ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ ഉച്ചകോടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ പറഞ്ഞു

Scroll to Top