പാലാവയല്‍ സെന്റ് ജോണ്‍സ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 2025 രോഗികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി.കാസര്‍കോട് ,കണ്ണൂര്‍, മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് പുതപ്പും കേക്കും മറ്റും നല്‍കിയത്.സിസ്റ്റര്‍ ജാനറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളെ നേരില്‍ കണ്ട് ആശംസ അറിയിക്കുകയും സമ്മാനം നല്‍കുകയും ചെയ്തത്. ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡോ ലാമിയ, നഴ്‌സിംഗ് സുപ്രണ്ട് ലത, സതീഷന്‍, മാഹിന്‍ കുന്നിന്‍, സോ സ്‌നേഹ, വിജയദാസ്, സിസ്റ്റര്‍ ജാനറ്റ്, പാലാവയല്‍ പ്രാര്‍ത്ഥന കൂട്ടായ്മ അംഗങ്ങള്‍ സംബന്ധിച്ചു.മുന്‍വര്‍ഷങ്ങളിലും ക്രിസ്തുമസ് കിറ്റ് സമ്മാനിച്ചിരുന്നു
പാലാവയല്‍ പ്രാര്‍ത്ഥനകൂട്ടായ്മ 2025 രോഗികള്‍ക്ക്ക്രിസ്മസ്സ് കിറ്റ് സമ്മാനിച്ചു




