കുടുംബ പ്രശ്നമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് നിഗമനം
പയ്യന്നൂര്‍ :
രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം
ഞെട്ടല്‍ മാറാതെ നാട്.വടക്കുമ്പാട് കെ ടി കലാധരന്‍ , അമ്മ ഉഷ, കലാധരന്റെ മക്കളായ ഹിമ, കണ്ണന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയെയും കലാധരനെയും തൂങ്ങി മരിച്ചനിലയിലും കുട്ടികള്‍ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്കു വിഷം നല്‍കി രണ്ടുപേരും ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടില്‍ വൈകിട്ട് ആരെയും കാണാതായതിനെ തുടര്‍ന്ന് കലാധരന്റെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍
ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കലാകാരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബകോടതിയില്‍ കേസുണ്ട്. വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ് അടക്കം മുതിര്‍ന്ന പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.




