പൂച്ചയെ രക്ഷിക്കാന്‍ ആഴമേറിയ കിണറില്‍ ഇറങ്ങിയ യുവാവ് കിണറില്‍ കുടുങ്ങി

. പൂച്ചയെ രക്ഷിച്ച ശേഷം കയറില്‍ നിന്നും പിടി വിട്ട് കിണറില്‍ വീണ യുവാവിന്
രക്ഷകരായി ഫയര്‍ ഫോഴ്‌സെത്തി.പെരിയ ബസാര്‍ വില്ലാരം പതിയിലാണ് സംഭവം

വില്ലാരം പതിയിലെ കുഞ്ഞികൃഷ്ണന്റെ മകന്‍ മിഥുന്‍ ആണ് കിണറില്‍ അകപ്പെട്ടത്. വീട്ടിലെ പൂച്ച കിണറില്‍ വീണതിനെ തുടര്‍ന്ന് കയര്‍ കെട്ടി കിണറിലിറങ്ങിയതായിരുന്നു കാര്‍ ഷോറും ചീവനക്കാരനായ മിഥുന്‍.പൂച്ചയെ ചാക്കിലാക്കി കയറില്‍ കെട്ടി മുകളില്‍ കയറ്റി. തുടര്‍ന്ന് കയറാന്‍ ശ്രമിക്കവെ പ്ലാസ്റ്റിക് കയറില്‍ നിന്നും പിടിവിട്ട് രണ്ട് അടി താഴേക്ക് വീണു. പിന്നീട് കയറാന്‍ കഴിയാതെ വന്നു. ഇതോടെയാണ് ഫയര്‍ ഫോഴ്‌സിനെ വിളിച്ചത്.
കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്‌സിലെ എസ്.എഫ്. ആര്‍. ഒ കെ.വി. പ്രകാശന്‍, എഫ്. ആര്‍. ഒ (ഡി )
ഡ്രൈവര്‍ ഷാജഹാന്‍, എഫ്. ആര്‍. ഒമാരായ ശ്രീദേവ്, ദിലീപ്
ഹോം ഗാര്‍ഡ് രാഘവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വെള്ളമില്ലാത്ത കിണറായതിനാല്‍ വലിയ അപകടം ഒഴിവായതായി ഫയര്‍ ഫോഴ്‌സ് പറഞ്ഞു. വലിയ താഴ്ചയുള്ള ഇത്തരം കിണറുകളില്‍ സുരക്ഷാ ക്രമീകരണമില്ലാതെ ഇറങ്ങാന്‍ പാടില്ലെന്നും അപകടമുണ്ടാക്കുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി

Scroll to Top