കൂടെയുണ്ടാവും എന്നത് വെറും വാക്കുകളല്ല,ജനകീയ വിഷയങ്ങളില്‍ഹെല്‍പ്പ് ഡെസ്‌ക്കുമായി മൊഗ്രാല്‍ പുത്തൂര്‍


17-ാം വാര്‍ഡ് മുസ്ലിം ലീഗും മെമ്പറും,
മൊഗ്രാല്‍ പുത്തൂര്‍ : ജനകീയ വിഷയങ്ങളിലും വികസന തുടര്‍ച്ചക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും കൂടെയുണ്ടാകും എന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് കൊടുത്താണ് 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ മാഷിദ മുഹമ്മദും വാര്‍ഡില്‍ വോട്ടഭ്യര്‍ത്ഥിച്ചത്.നാട്ടുകാര്‍ ഒന്നടങ്കം അത് ഏറ്റെടുക്കുകയും ചെയ്തു.916 പേര്‍ വോട്ട് ചെയ്തപ്പോള്‍ അതില്‍ 711 വോട്ടുകള്‍ മാഷിദക്കായിരുന്നു. 633 വോട്ടിന്റെ ഭൂരിപക്ഷം നേടി പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു മാഷിദയുടെ വിജയം.എസ് ഐ ആര്‍ ല്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ കൂടെ നിന്നു. ഇപ്പോള്‍ ജനകീയ വിഷയങ്ങളില്‍ 17-ാം വാര്‍ഡ് ലീഗ് കമ്മിറ്റിയും മെമ്പര്‍ മാഷിദ മുഹമ്മദും ലീഗ് ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സംഘടിപ്പിക്കുകയാണ്.ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐ ഡി, സ്ത്രീ സുരക്ഷാ പദ്ധതി മൂലം പിങ്ക്, മഞ്ഞ കാര്‍ഡില്‍ ഉള്‍പ്പെട്ട അര്‍ഹരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കിട്ടുന്നതിന്, വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്നു പെന്‍ഷന്‍ കിട്ടുന്നതിനായി പുനര്‍ വിവാഹം കഴിച്ചിറ്റ എന്ന സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായം നല്‍കുക തുടങ്ങിയവയ്ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക്കാണ് നടത്തി വരുന്നത്.കെ ബി അഷ്‌റഫ്, സി പി അബ്ദുല്ല, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, മാഷിദ മുഹമ്മദ്, മുന്ന,നൗഫല്‍ പുത്തൂര്‍, എം എ നജീബ്, ഷെഫീക്ക് പി ബീസ്, ഇര്‍ഫാന്‍, അഫ്‌റാസ്, അര്‍ഷാദ് അറഫാത്ത്, മുഹമ്മദ് മൂല, സമീര്‍ ദുബൈ, ഷാഫി കച്ചായി, പി എച്ച് ജവാദ്, ഹസ്സന്‍, മുത്തലിബ്, മഹമ്മൂദ്, ബാപ്പുട്ടി, കെ ബി ഷാഫി, അത്തു, ആഷി അറഫാത്ത്, ഹനീഫ്, അബ്ദുല്ല, ഹമീദ്, മൊയ്തീന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Scroll to Top