മൊഗ്രാല്‍.മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 23ന് രാജ്യമൊട്ടുക്കും സംഘടിപ്പിച്ചു വരുന്ന ദേശീയ കര്‍ഷക ദിനം മൊഗ്രാലില്‍ മൊഗ്രാല്‍ ദേശീയവേദി വിവിധ പരിപാടികളോടെ ആചരിച്ചു.
രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചു നില്‍കുന്ന സമീപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. കര്‍ഷകരോടുള്ള നിഷേധാത്മകമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ പുനഃ പരിശോധിക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.ചടങ്ങില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
മൊഗ്രാല്‍ കോട്ട റോഡിലെ മുഴുവന്‍ സമയ കര്‍ഷകനായ കുഞ്ഞി മുഹമ്മദിനെ ദേശീയ കര്‍ഷക ദിനത്തില്‍ ആദരിച്ചു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ ഷാള്‍ അണിയിച്ചു.ചടങ്ങില്‍ വെച്ച് ഗള്‍ഫ് കമ്മിറ്റി പ്രതിനിധി എ എം ഷാജഹാന്‍ 50-ഓളം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു.
ദേശീയവേദി ജോ: സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സാഹിബ്,സീനിയര്‍ അംഗങ്ങളായ ഹമീദ് പെര്‍വാഡ്,മസൂദ് കാടിയംകുളം,ഗള്‍ഫ് പ്രതിനിധി എല്‍ ടി മനാഫ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം എ മൂസ,എം എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,മുഹമ്മദ് സ്മാര്‍ട്ട്,അഷ്‌റഫ് പെര്‍വാഡ്,അബ്ദുള്ള കുഞ്ഞി നടുപ്പളം എന്നിവര്‍ സംബന്ധിച്ചു.ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.
ഫോട്ടോ:ദേശീയ കര്‍ഷക ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് മൊഗ്രാല്‍ കോട്ട റോഡിലെ കുഞ്ഞി മുഹമ്മദ് എന്ന മുഴുവന്‍ സമയ കര്‍ഷകനെ പ്രസിഡണ്ട് എഎം സിദ്ദീഖ്‌റഹ്‌മാന്‍ ഷാള്‍ അണിയിച്ച് ആദരിക്കുന്നു.
ഫോട്ടോ:തെങ്ങിന്‍ തൈ വിതരണം ഗള്‍ഫ് പ്രതിനിധി എ എം ഷാജഹാന്‍, പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന് നല്‍കി വിതരണോദ് ഘാടനം നിര്‍വഹിക്കുന്നു.




