മൊഗ്രാല്‍ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ഗുസ്തി ജൂനിയര്‍ ബോയ്‌സ് 55 കിലോ വിഭാഗത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ തൃശ്ശൂര്‍ കുന്നംകുളം ജി എം ബി വി എച്ച് എസ് വിദ്യാര്‍ത്ഥിയും മൊഗ്രാല്‍ സ്വദേശിയുമായ മുഹമ്മദ് യാക്കൂബിനെ മൊഗ്രാല്‍ ദേശീയവേദി ഉപഹാരം നല്‍കി അനുമോദിച്ചു.
സര്‍വ്വ മേഖലയിലും കയ്യൊപ്പ് ചാര്‍ത്തി മുന്നേറുന്ന ഇശല്‍ ഗ്രാമത്തിന്റെ യശസ്സ് യാക്കൂബിന്റെ നേട്ടത്തിലൂടെ ഒന്നുകൂടി ഉയര്‍ന്നിരിക്കുകയാണെന്ന് അനുമോദനയോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ മുഹമ്മദ് യാക്കൂബ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. പാച്ചാണി ഹൗസില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് ദേശീയവേദി ഉപദേശക സമിതി ചെയര്‍മാന്‍ എം മാഹിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. എം സിദ്ദീഖ് റഹ്‌മാന്‍ ഉപഹാരം സമ്മാനിച്ചു. മുന്‍ പ്രസിഡന്റ് ് ടി.കെ അന്‍വര്‍, അബ്ദുല്ലത്തീഫ് ജെ.എച്ച്.എല്‍, റിയാസ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, എം എ അബൂബക്കര്‍ സിദ്ദീഖ്, എം.വിജയകുമാര്‍, മുഹമ്മദ് അബ്‌കോ, എം എം റഹ്‌മാന്‍, അഷറഫ് സാഹിബ്, ടി എ ജലാല്‍, മുഹമ്മദ് സ്മാര്‍ട്ട്, നൗഷാദ് കോട്ട പ്രസംഗിച്ചു. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതവും യൂസഫ് പാച്ചാണി നന്ദിയും പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് : ഗുസ്തി മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയ മുഹമ്മദ് യാക്കൂബിനെ മൊഗ്രാല്‍ ദേശീയവേദി അനുമോദിച്ചു




