.
ഉദുമ: ബീവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന അഡീഷണല്‍ അലവന്‍സ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബെവ്കോ എംപ്ലോയിസ് അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കി ബട്ടത്തൂരിലെ വെയര്‍ ഹൗസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. മാനേജ്മെന്റ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്ത അഡീഷണല്‍ അലവന്‍സ് 600 രൂപ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, 2021 മുതല്‍ നല്‍കേണ്ട ഡിഎ കുടിശ്ശിക അനുവദിച്ചു നല്‍കുക, അപേക്ഷയുടെ അടിസ്ഥാനത്തില്‍ അല്ലാതെയുള്ള അന്യായ സ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുക്കുന്ന നടപടി ഉപേക്ഷിക്കുക, ചില്ലറ വില്‍പന ശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂര്‍ണ്ണമായും ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജീവനക്കാര്‍ ഐഎന്‍ടിയുസി, എഐടിയുസി നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങിയത്. ഐഎന്‍ടിയുസി നേതൃത്വത്തില്‍ ബടത്തുരിലെ വെയര്‍ ഹൗസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ തോമസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബെവ്കോ എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഒ കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം എ കെ ഉണ്ണികൃഷണന്‍, മുന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ്കുട്ടി തോമസ്, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി സി ബേബി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സോജിമോന്‍ ജോര്‍ജ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ പാടച്ചേരി നന്ദിയും പറഞ്ഞു. രമേശന്‍ മാമുനി, സുനില്‍കുമാര്‍ എം പി, ഷില്‍ജി ബിജു, വനജാക്ഷി, ഇ സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.




