കാഞ്ഞങ്ങാട്: ക്വാണ്ടം സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി’ക്വാണ്ടം പൂച്ച ‘യ്ക്ക് ജനുവരിയില്‍ സ്വീകരണം നല്‍കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി. ദിനേശ് അധ്യക്ഷനായി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ കലാശാലയും അതിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ക്വാണ്ടം സയന്‍സും അതിന്റെ പ്രയോഗമായ ക്വാണ്ടം സാങ്കേതിക വിദ്യയും മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിയിട്ടുണ്ട്. നിത്യ ജീവിതത്തില്‍ എല്ലാ തുറകളിലും അതിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നു. ക്വാണ്ടം സയന്‍സിനെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചുമുള്ള പരിജ്ഞാനം പൊതു സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. നെഹ്‌റു കോളേജില്‍ 2026 ജനുവരി 3 മുതല്‍ 8 വരെ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ ‘ ആണ് പ്രധാന പരിപാടി. ഒട്ടനവധി അനുബന്ധ പരിപാടികളും ഇതിന്റെ മുന്നോടിയായി ജില്ലയിലുടനീളം നടക്കും. ക്വാണ്ടം സയന്‍സിന്റെ പ്രാധാന്യം നാള്‍ വഴികള്‍ എന്നിവയെല്ലാം മനോഹരമായ രൂപ കല്പനയില്‍ വിദ്യാര്‍ഥികളിലേക്കും സാധാരക്കാരിലേക്കും എത്തിക്കാനാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവിടുത്തെ വിവിധ ഡിപ്പാട്ടമെന്റുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും അക്കാദമിക സഹായത്തോടെയാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ക്വാണ്ടം സയന്‍സ് വര്‍ഷവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടക്കുന്ന പരിപാടികളില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. എം. ദിവാകരന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, കോളേജ് മാനേജര്‍ കെ. രാമനാഥന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധു സൂദനന്‍, നഗര സഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള, നഗരസഭ കൗണ്‍സില്‍ ടി ശോഭ, നീലേശ്വരം നഗര സഭ കൗണ്‍സിലര്‍ കെ. മോഹനന്‍,കെ. ബാലകൃഷ്ണന്‍, എ.എം ബാലകൃഷ്ണന്‍, ഡോ. ശാലിനി എന്‍.ജി, ഡോ. ശാലിനി. കെ., ഡോ. എ. മോഹനന്‍, ബാലകൃഷ്ണന്‍ കൈരളി ,പി പി രാജന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍ എ ( ചെയര്‍മാന്‍) ഡോ. ടി. ദിനേശന്‍ ( വര്‍ക്കിംഗ് ചെയര്‍മാന്‍) ഡോ.റീജ. പി.വി. (ജനറല്‍ കണ്‍വീനര്‍)
വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
‘ക്വാണ്ടം പൂച്ച ‘ യെ സ്വീകരിക്കാന്‍ ജില്ലയില്‍ ആവേശകരമായ ഒരുക്കം




