എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല കാല്‍ നട പ്രചാരണ ജാഥക്ക് പൈവളിഗെയില്‍ തുടക്കമായി.

പൈവളിഗെ :കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകര്‍ക്കാനുള്ള നീക്കം തടയുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയി ച്ച്
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖല കാല്‍ നട പ്രചരണ ജാഥയുടെ ഭാഗമായുള്ള മഞ്ചേശ്വരം മേഖല ജാഥക്ക് പൈവളിഗെയില്‍ തുടക്കമായി.

കെ എസ് ടി എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ ഹരിദാസ് ക്യാപ്റ്റനും കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം ഡി എല്‍ സുമ വൈസ് ക്യാപ്റ്റനും എന്‍ ജി ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.കെ വിനോദ് മാനേജറുമായ മഞ്ചേശ്വരം മേഖലാ കാല്‍ നട പ്രചാരണ ജാഥകളുടെ ഉദ്ഘാടനം പൈവളിഗെയില്‍ വെച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം സുമതി നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുള്‍ റസാഖ് ചിപ്പാര്‍ അദ്ധ്യക്ഷനായി. ജാഥാ ലീഡര്‍ കെ.ഹരിദാസ്, മാനേജര്‍ പി.കെ വിനോദ് ,കെ നാഗേഷ , എ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ യു. ശ്യാം ഭട്ട് സ്വാഗതം പറഞ്ഞു.
ജാഥ നാളെ രാവിലെ മഞ്ചേശ്വരം ബ്ലോക്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ട്രഷറി ഓഫീസ് പരിസരം, ഹൊസങ്കടി, കൊടി ബയല്‍, കൈക്കമ്പ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉപ്പളയില്‍ സമാപിക്കും.

Scroll to Top