Home Kerala പെരിന്തല്‍മണ്ണ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കേസ്: കേരള ഹൈക്കോടതി നാളെ വിധി പറയും

പെരിന്തല്‍മണ്ണ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കേസ്: കേരള ഹൈക്കോടതി നാളെ വിധി പറയും

by KCN CHANNEL
0 comment

Vമലപ്പുറം: പെരിന്തല്‍ മണ്ണ നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. എതിര്‍ സ്ഥാനാര്‍ഥി സി.പി.എം സ്വതന്ത്രന്‍ കെ.പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു.

You may also like

Leave a Comment