പൊതുസമൂഹത്തില്‍ നന്മകള്‍ അടയാളപ്പെടുത്തിയവരെ ആദരിക്കാന്‍ മുന്നോട്ടുവരുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം, ഷാഹുല്‍ തങ്ങള്‍ മാളിക.

കുമ്പള: സമൂഹ മധ്യേ നന്മകള്‍ അടയാളപ്പെടുത്തിയവ രെ ആദരിക്കാന്‍ മുന്നോട്ടുവരുന്ന സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ത്തമാന കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നും അത് അഭിനന്ദനാര്‍ഹവു മാണെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സയ്യിദ് ഷാഹുല്‍ തങ്ങള്‍ മാളിക അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ആര്‍മിയിലേക്ക് സെലക്ഷന്‍ ലഭിച്ച മൊഗ്രാല്‍ കൊപ്പളത്തെ മുഹമ്മദ് ആഷിറിനും ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് മികച്ച സേവനം അടയാളപ്പെടുത്തിയ ഹമീദ് മൊഗ്രലിനും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമര്‍പ്പിച്ചു സംസാരിക്കായിരുന്നു തങ്ങള്‍.

ആരിക്കാടി കെ പി റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കുമ്പള അക്കാദമി ചെയര്‍മാന്‍ ഖലീല്‍മാസ്റ്റാര്‍ അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.

ബി എന്‍ മുഹമ്മദലി, കുമ്പള അക്കാദമി പ്രിന്‍സിപ്പല്‍ ശിവനന്തന്‍, നാഫി, കാദര്‍ കറാമ എന്നിവര്‍ പെന്നാടയും സ്‌നേഹ സമ്മാനവും സമര്‍പ്പിച്ചു.

ചടങ്ങില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, നസീമ കൊടിയമ്മ, എ കെ ആരിഫ്, വി പി അബ്ദുല്‍ഖാദര്‍, അബ്ബാസ് കൊടിയമ്മ, ഹമീദ് കൊയ്പ്പാടി. ഫസല്‍ പേരാല്‍. ബല്‍ക്കീസ് മൊഗ്രാല്‍, ഹിനാസ് ഫവാസ്, നസീറ കാലിദ്, ജമീല. റിസ്വാവാന നൗഷാദ്.നാഫിയഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top