ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7412.75 കോടി രൂപ വായ്പ നല്‍കി
കാസര്‍കോട്: കാസര്‍കോടിന്റെ ശരാശരി വായ്പ നിക്ഷേപ അനു പാതം 91.8 ശതമാനം ആണ്. ഇത് സംസ്ഥാന ശരാശരി വായ്പ നിക്ഷേപ അനുപാതത്തേക്കാള്‍ കൂടുതലാണ്. ജില്ലയിലെ ബാ ങ്കിങ് മേഖലയുടെ പ്രവര്‍ത്തന മികവാണ്. യോഗത്തില്‍ നബാര്‍ ഡിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതികളു ടെ വിശദവിവരങ്ങള്‍ അടങ്ങിയ പുസ്തകം ‘പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ 2026- 27’പ്രകാ ശനം ചെയ്തു.
ജില്ലയിലെ ബാങ്കുകള്‍ 2025-26 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7412.75 കോടി രൂപ വായ്പ നല്‍കി. ജില്ലയിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പ ഇനത്തില്‍
ലക്ഷ്യമിട്ട 7900 കോടി രൂപ യില്‍ 4089.79 കോടി രൂപയുടെ (51.77%) ലക്ഷ്യം കൈവരിച്ചു. ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ ലക്ഷ്യമിട്ട 2053 കോടി രൂപയില്‍ 1090.72 കോ ടി രൂപയുടെ (53.13%) ലക്ഷ്യം കൈവരിച്ചു. ഭവന വിദ്യാഭ്യാ സം ഉള്‍പ്പെട്ട തൃതീയ മേഖല യില്‍ ലക്ഷ്യമിട്ട 547 കോടി രൂപ യില്‍ 301.05 കോടി രൂപയുടെ (55.04%) ലക്ഷ്യം കൈവരിച്ച. മുന്‍ഗണനാ വിഭാഗത്തില്‍ ലക്ഷ്യ മിട്ട 10500 കോടി രൂപയില്‍ 5481.55 കോടി രൂപ (52.21%) കൈവരിക്കുകയും ചെയ്തു. 2025-26 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ ജില്ലാതല ബാങ്കിങ് അവലോകനയോഗം രാജ്മോ
ഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാ ടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.
ആര്‍ബിഐ ലീഡ് ജില്ലാ ഓഫിസര്‍ ടി കെ ശ്രീകാന്ത് നബാര്‍ഡ് ജില്ലാ വികസന മാ നേജര്‍ ഷാരോണ്‍വാസ്, കനറാ ബാങ്ക് ജില്ലാ റീജിയണല്‍ ഹെഡ് ആര്‍ പി ശ്രീനാഥ് വി വിധ ബാങ്കുകളുടെ റീജിയണല്‍ മാനേജര്‍മാര്‍ സാമ്പത്തിക സാ ക്ഷരത കോഡിനേറ്റര്‍മാര്‍, സര്‍ ക്കാര്‍ ജീവനക്കാര്‍, ഗ്രാമീണ സ്വ യം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജര്‍ എസ് തി പ്പേഷ് സ്വാഗതവും സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ആര്‍ ഗിരിധര്‍ നന്ദിയും പറഞ്ഞു
കരറടഠ
ജില്ലാതല ബാങ്കിങ് അവലോകന യോഗം




