കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി യാത്രക്കാരന്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് :ചിത്താരിക്ക് സമീപം ചേറ്റുകുണ്ടില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചങ്ങല വലിച്ച് നിര്‍ത്തി. ചങ്ങല വലിച്ച
യാത്രക്കാരന്‍ കസ്റ്റഡിയില്‍. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ചങ്ങല വലിച്ച് നിര്‍ത്തിയത്. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നതിനെ തുടര്‍ന്ന് കൃത്യം ചെയ്ത യുവാവിനെ മറ്റ് യാത്രക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ആര്‍.പി.എഫ് സ്ഥലത്തെത്തിയിട്ടുണ്ട്

Scroll to Top