കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി വി.വി. രമേശനെ തിരഞ്ഞെടുത്തു

47 അംഗ കൗണ്‍സില്‍
എല്‍ഡിഎഫിലെ 22 അംഗങ്ങളുടെ വോട്ട് നേടിയാണ് രമേശന്‍ ചെയര്‍മാനായത്.
യുഡിഎഫിലെ എംപി ജാഫര്‍ 21 നോട്ട് നേടി.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി.പി ഐ എമ്മിലെ വി.വി.രമേശനെ
അരയി വാര്‍ഡ് കൗണ്‍സിലര്‍
വിജയന്‍ മണക്കാടാണ്
നിര്‍ദ്ദേശിച്ചത്. 22 വാര്‍ഡ് കൗണ്‍സിലര്‍ കെ
മിനിമോള്‍ പിന്‍താങ്ങി.
യു ഡി എഫിലെ
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ
എം പി ജാഫറിനെ
21 വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി നിര്‍ദേശിച്ചു. 27 വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്ള പടന്നക്കാട് പിന്താങ്ങി. ബിജെപി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിഎം ബല്‍രാജിനെ
അഞ്ചാം വാര്‍ഡ് കൗണ്‍സില്‍ എം. പ്രശാന്ത് നിര്‍ദ്ദേശിച്ചു.
ആറാം വാര്‍ഡ് കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യ പിന്താങ്ങി.
നിലവില്‍ എല്‍ഡിഎഫിന് 22, യുഡിഎഫിന് 21, ബിജെപിക്ക് 4 അംഗങ്ങളാണ് ഉള്ളത്.

Scroll to Top