തൃക്കരിപ്പൂര്‍ :ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല ബാലവേദി കൃസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി മനുഷ്യനെ മനുഷ്യനാക്കുന്ന കഥയായ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ ബാലവേദി കൂട്ടുകാരുടെ കൃസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് പുസ്തക ചര്‍ച്ചയാക്കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ പുസ്തകം ‘ അവതരിപ്പിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു ഹോസ്ദുര്‍ഗ്ഗ്‌ലൈബ്രറി കൗണ്‍സിലിന്റെ 2026 വര്‍ഷത്തെ വായന പരിപോഷണ പരിപാടിയായ അക്ഷരസൗഹൃദം എന്ന പരിപാടിക്ക് തുടക്കം കുറിച്ചാണ് കൃസ്തുമസ് ദിനത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചത്. ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. എം. പി. വിത്തന്‍ ബനേഷ് വി.എം സതീശന്‍, സജീവന്‍,വനിതാവേദി കണ്‍വീനര്‍ സബ്‌ന സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാലവേദി കൂട്ടുകാരായ ഇ അനൂജ, എം ശ്രീനന്ദ, അനുവേദജെ ബാബു, പി. അന്‍വിദ്, കെ. കാര്‍ത്തിക ടി.പിആദിഷ് എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു.
മനുഷ്യ മോചനത്തിന്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ പുസ്തക ചര്‍ച്ച




