രാവണീശ്വരം സ്വദേശി ശ്രീജിത്ത് നാരായണന് കേരള ഫോക് ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാരം

കാസര്‍ഗോഡ് ജില്ലയിലെ തനത് നാടോടി കലാരൂപമായ അലാമിക്കളി രംഗത്തെ മികവിനാണ് പുരസ്‌കാരം.നാടന്‍ കലകളെ ഒരുപാട് സ്‌നേഹിക്കുന്ന ശ്രീജിത്ത് നാരായണന്‍ അന്യം നിന്ന് പോകുന്ന നാടന്‍ കലകളെ സംരക്ഷിക്കുന്നത്തിനും വരും തലമുറക്ക് അവയെക്കുറിച്ച് അറിവ് നല്‍കുന്നതിനു വേണ്ടി പഠനം നടത്തി നാട്ടുപ്പൊലിമ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. അലാമിക്കളി കൂടാതെ പൂരക്കളി, കളിമണ്‍ ശില്പ നിര്‍മ്മാണം, അഭിനയം, ചിത്ര രചന എന്നിവയിലും ജില്ല, സംസ്ഥാന തലങ്ങളില്‍ ഒട്ടനവധി തവണ സമ്മാനങ്ങള്‍ നേടിട്ടുണ്ട്. 2023 അന്യം നിന്ന് പോകുന്ന നാടന്‍ കലകളുടെ സംരക്ഷണത്തിനു കേരള ഫോക് ലോര്‍ അക്കാദമിയുടെ ആദരവ്, നാടന്‍ കല പഠനത്തിന് ചുരിക പുരസ്‌കാരം, അഖില കേരള കുര്‍മ്മല്‍ എഴുത്തച്ഛന്‍ തുളുനാട് അവാര്‍ഡ്(ഫോക് ലോര്‍ ), ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് എന്നിവ നേടിട്ടുണ്ട്.

Scroll to Top