ലോഗോ പ്രകാശനം

കലാ കായിക സാമൂഹിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മുഹമ്മദന്‍സ് മൗവ്വല്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് മൗവ്വല്‍ കപ്പ് -2026 കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 2026 ജനുവരി 17 മുതല്‍ ബേക്കല്‍ flood light മിനിസ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നു. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം നാലപ്പാട്ട് ഫര്‍ണീച്ചര്‍ & ഇന്റീരിയര്‍ മാനേജിങ് ഡയറക്ടര്‍ ശാഫി നാലപ്പാട്ട് അവര്‍കള്‍ യുവ വ്യവസായി നിസാം മലേഷ്യക്ക് നല്‍കി നിര്‍വഹിച്ചു. പളളിക്കര തായല്‍ മൗവ്വല്‍ zirwa aquatic center ല്‍ വെച്ച് നടന്ന ചടങ്ങില്‍ മുഹമ്മദന്‍സ് ക്ലബ് ഭാരവാഹികളും, മൗവ്വല്‍ കപ്പ് ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു

Scroll to Top