കലോത്സവ നഗരി ഹരിതമയമാക്കാന്‍ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി

മൊഗ്രാല്‍: കാസര്‍ഗോഡ് റവന്യൂ ജില്ലാ കലോത്സവം ഹരിതമയമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി രംഗത്ത്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലക്കൂട ,ഓല മെടയല്‍ മത്സരം നടന്നു.
ഗ്രീന്‍ വളണ്ടിയര്‍സിനുള്ള ക്ലാസുകളും
സംഘടിപ്പിച്ചു.
ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. ജയന്‍ ,പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് കെ.വി.,ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രഞ്ജിനി കാടകം എന്നിവര്‍ ഗ്രീന്‍ വളണ്ടിയര്‍മാര്‍ക്കുള്ള ക്ലാസിന് നേതൃത്വം നല്‍കി. ഹരിത കേരള മിഷന്‍ ആര്‍.പി. സനൂപ് ,ഹിന്ദി അധ്യാപക മഞ്ച് ജില്ലാ പ്രസിഡണ്ട് സജിത്ത് ബാബു, ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് തവക്കല്‍ ,പി.ടി.എ വൈസ് പ്രസിഡന്റ് റിയാസ് കരീം.ഹെഡ് മാസ്റ്റര്‍ ജെ ജയറാം,കാസര്‍ഗോഡ് ജില്ലാ കലോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ റൈഹാന കെ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജമീല ഹസന്‍ ,എസ് എം സി വൈസ് ചെയര്‍പേഴ്‌സണ്‍ നജുമുന്നിസ ,മദര്‍ പി ടി എ അധ്യക്ഷ ഹസീന ഖാലിദ് എന്നിവര്‍ പങ്കെടുത്തു.പ്ലാസ്റ്റിക്കിന്റെ പുനരൂപയോഗം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കലാരൂപത്തിന്റെ അനാവരണവും നടന്നു.’ഹരിത പ്രത്യാശ ‘എന്ന ഈ കലാരൂപം കലോത്സവ നഗരിയിലെ ആകര്‍ഷണങ്ങളി
ലൊന്നായി.

Scroll to Top