പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ നാടകീയത.

അപ്രതീക്ഷതമായി
എല്‍ ഡി എഫിന് ഭരണം ലഭിച്ചു.
യു ഡി എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ചന്ദ്രന്‍ നാലാം വാതുക്കലിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് ഭരണം എല്‍ഡിഎഫിന് ലഭിച്ചത് .
സി. പി.എമ്മിലെ പി.വി രാജേന്ദ്രനെ
പ്രസിഡണ്ടായി തിരഞ്ഞെടുത്തു .
ഉദുമ പഞ്ചായത്തു ബോഡില്‍ 23 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 12 സീറ്റുകള്‍ യുഡിഎഫിനാണ്. സിപിഎമ്മിനു 11 അംഗങ്ങളുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ നാലാം വാതുക്കല്‍ തന്നെ അദ്ദേഹത്തിന്റെ വോട്ട് അസാധുവാക്കുകയായിരുന്നു. വോട്ടേഴ്സ് സ്ലിപ്പില്‍ വോട്ടും വോട്ടു ചെയ്യുന്ന അംഗത്തിന്റെ ഒപ്പും വേണമെന്നാണ്
ചട്ടം. എന്നാല്‍
ചന്ദ്രന്‍ ഒപ്പിടാതെയാണ് വോട്ട് ചെയ്തത്.
ബാലറ്റ് അസാധുവായതോടെ ചന്ദ്രനും രാജേന്ദ്രനും 11 വോട്ടു വീതമായി. സമനിലയെത്തുടര്‍ന്ന് നറുക്കെടുപ്പ് നടത്തുകയും അതില്‍ രാജേന്ദ്രന്‍ ചെങ്കൊടി ഉയര്‍ത്തുകയുമായിരുന്നു. ഇനി ആറുമാസം ഉദുമ പഞ്ചായത്ത് രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം ഭരിക്കും. അതു കഴിഞ്ഞ് അവിശ്വാസത്തിലൂടെ സിപിഎമ്മിനെ പുറത്താക്കാം.

Scroll to Top