കാസര്‍കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കാനിരിക്കുന്ന മഹാസമ്മേളനത്തോട് അനുബന്ധിച്ച്, ശതാബ്ദി സന്ദേശ യാത്രയെ സ്വീകരിക്കാന്‍ എസ് കെ എസ് എസ് എഫ് വിഖായ കാസര്‍കോട് ജില്ല കമ്മിറ്റി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍യുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ഈ മാസം 19-ന് പ്രയാണം ആരംഭിച്ച ശതാബ്ദി സന്ദേശ യാത്ര കാസര്‍കോട് ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍, തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ വിഖായ വളണ്ടിയേഴ്‌സ് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഈ പശ്ചാത്തലത്തില്‍ നടന്ന വിഖായ ആക്റ്റീവ് അംഗങ്ങളുടെ സമ്പൂര്‍ണ സംഗമത്തില്‍ സേവന-സ്വീകരണ ക്രമീകരണങ്ങള്‍ അന്തിമരൂപം നല്‍കി. ചെയര്‍മാന്‍ ലത്തീഫ് തൈക്കടപ്പുറം അധ്യക്ഷനായി. അലി മിയാടിപള്ളം സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് താജുദ്ദീന്‍ ദാരിമി പടന്ന, ഇര്‍ഷാദ് ഹുദവി ബെദിര, ശഫീഅ ദാരിമി മാണിക്കോത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അന്‍വര്‍ തുപ്പക്കല്‍ എന്നിവര്‍ സംസാരിച്ചുഅബ്ദുല്ല ടി എന്‍ മൂല
അസിസ് ആലൂര്‍
സിദീഖ് ആരിക്കാടി
ബഷീര്‍ ബംഗര മഞ്ചേശ്വരം നാസിര്‍ ബങ്കര
ഇബ്രാഹിം ഖലീല്‍ ഷാഫി,
തുടങ്ങിയ 60 ഓളം വിഖായ ആക്ടിവ് വിങ്ങ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു
പടം: എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ വിഖായ ആക്ടീവ് സംഗമം സംസ്ഥാന മുന്‍ വൈസ് പ്രസിഡണ്ട്
ബഷീര്‍ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്യുന്നു




