കാസര്‍കോട് എരിയാല്‍ ബ്ലാര്‍കോടില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന്‍ മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി….ശനിയാഴ്ചയാണ് നാടിനെ വേദനയിലാഴ്ത്തിയ സംഭവമുണ്ടായത്… എരിയാല്‍ ബ്ലാര്‍കോട് സ്വദേശികളായ ഇക്ബാല്‍ – നുസൈബ ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും, നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു…. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം.




