സമസ്ത ശതാബ്ദി സന്ദേശ യാത്ര ബൈക്ക് റാലി നടത്തി എസ് കെ എസ് എസ് എഫ് വിഖായ

കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമായി സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രക്ക് ഇന്ന് ഞായര്‍ കാസര്‍കോട് തളങ്കര മാലിക് ദിനാറില്‍ വച്ച് നല്‍കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിനായി എസ്‌കെഎസ്എസ്എഫ് വിഖായ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്-കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്-കാസര്‍കോട് എന്നി റൂട്ടുകളില്‍ ബൈക്ക് റാലി നടത്തി.
പരിപാടിക്ക് തുടക്കം കുറിച്ച് വിഖായ ജനറല്‍ കണ്‍വീനര്‍ അലി മിയാടിപള്ള തിന് / ദുബൈ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഅ ദാരിമി മാണിക്കോത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അന്‍വര്‍ തുപ്പല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുള്ള ടി എന്‍ മുല, മറ്റു ജില്ലാ ഭാരവാഹികളും മേഖല പ്രതിനിധികളും ആശംസകള്‍ അറിയിച്ചു.
ലത്തീഫ് പുണ്ടൂര്‍
റൗഫ് സിറിയ
റഷീദ് പള്ളത്തടുക
ഫൈസല്‍ പള്ളത്തടുക
അന്‍സബ് ചേര്‍ക്കള
നൗഷാദ് ബാഖവി
അന്‍സാര്‍
ബഷീര്‍
നാസിര്‍ ബങ്കര മഞ്ചേശ്വരം
തുടങ്ങിയവര്‍ പങ്കെടുത്തു

പടം :എസ്‌കെഎസ്എസ്എഫ് വിഖായ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്-കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്-കാസര്‍കോട് എന്നി റൂട്ടുകളില്‍ ബൈക്ക് റാലി യുടെ.
പരിപാടിക്ക് തുടക്കം കുറിച്ച് വിഖായ ജനറല്‍ കണ്‍വീനര്‍ അലി മിയാടിപള്ള തിന് / ദുബൈ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഅ ദാരിമി മാണിക്കോത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

Scroll to Top