പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് .

പെരിയ:
പുല്ലൂര്‍ പെരിയ പഞ്ചായത്ത്
ഭരണം എല്‍ഡിഎഫിന് ലഭിച്ചു. അമ്പലത്തറ വാര്‍ഡില്‍ നിന്നും മത്സരിച്ച സി കെ സബിതയാണ് പ്രസിഡന്റ്
ഇന്ന് രാവിലെ 10-30 ഓടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി വിട്ടു നിന്നതോടെ പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പെരിയ സെന്ററില്‍ നിന്നും മത്സരിച്ച ഉഷ ടീച്ചര്‍ നറുക്കെടുപ്പില്‍ പരാജയപ്പെട്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും .

Scroll to Top