മൊഗ്രാല്‍.64-മത് കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വേദി ഒന്നില്‍ ഇന്നലെ രാത്രിയോടെ മത്സരാര്‍ത്ഥികളില്‍ ചിലര്‍ക്ക് ദേഹാസ്വസ്ഥതയും, തലകറക്കവും അനുഭവപ്പെട്ടു.
ഉടന്‍തന്നെ കലോത്സവ നഗരിയില്‍ നിലയുറപ്പിച്ച മെഡിക്കല്‍ ടീമും, ഫയര്‍ഫോഴ്‌സും, ആംബുലന്‍സ് സര്‍വീസും അടിയന്തിര സഹായവുമായി രംഗത്തെത്തിയത് മത്സരാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. കാസര്‍ഗോഡില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ടീം അംഗങ്ങളായ ശോ ബിന്‍,അഭിലാഷ്,അരുണ എന്നിവര്‍ സ്ഥലത്തെത്തി. മൊഗ്രാല്‍ ദീനാര്‍ യുവജന സംഘമാണ് കലോത്സവ നഗരിയില്‍ ആംബുലന്‍സ് സര്‍വീസ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.




