കാസര്‍കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ആര്‍ട്ട് ഫോറം, അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍, കലാ കാസര്‍കോട് എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന റംഗ് ബര്‍സേ, ദി കളര്‍സ് ഓഫ് യൂണിറ്റി സംഗീത നിശ ഡിസംബര്‍ 31 ന് വൈകുന്നേരം 7 മണി മുതല്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിയോടനുബന്ധിച്ച് കാസര്‍കോട് നഗരസഭാ സാരഥികളായ ഷാഹിന സലീം, കെ.എം ഹനീഫ് എന്നിവര്‍ക്ക് സ്വീകരണം നല്‍കും. സാമൂഹ്യ ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സമീര്‍ തളങ്കര, കുഞ്ഞാലി പെര്‍ള എന്നിവരെ ആദരിക്കും.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ഡോ.എം.പി ഷാഫി ഹാജി അദ്ധ്യക്ഷത വഹിക്കും. പി.ബി അച്ചു, ഷാഫി പാറക്കട്ട, അബ്ബാസ് ബിഗം, ഷാഫി നാലപ്പാട്, ഡോ.സി.ടി മുഹമ്മദ് മുസ്തഫ, ടി.എ ഷാഫി, സമീര്‍ ആമസോണിക്സ് എന്നിവര്‍ സംസാരിക്കും. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഉമ്മര്‍ പാണലം നന്ദിയും പറയും.
പ്രചരണോദ്ഘാടനം കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുല്‍ റഹ്‌മാന്‍ നിര്‍വ്വഹിച്ചു.




