മൊഗ്രാല്‍.64-മത് കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നലെ ആരംഭിച്ചതോടെ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതിയുമായി കൈകോര്‍ത്ത് നാട്ടുകാരും,സന്നദ്ധ സംഘടനകളും. ഡിസംബര്‍ 29,30,31 തീയതികളിലായാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടക്കുന്നത്.
മൊഗ്രാല്‍ ദേശീയവേദി 500 കിലോ അരിയുടെ 25,000 രൂപയും,30 ട്രോഫികളും നല്‍കിയതിന് പിന്നാലെ ഇന്നലെ സംഘാടകര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ 500-ഓളം തൊപ്പികളും വിതരണം ചെയ്തു.
ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍ സംഘാടക സമിതി അംഗം എം മാഹിന്‍ മാസ്റ്റര്‍ക്ക് തൊപ്പികള്‍ കൈമാറി.ചടങ്ങില്‍ ദേശീയവേദി ഭാരവാഹികള്‍,ഗള്‍ഫ് പ്രതിനിധികള്‍, കലോത്സവ സംഘാടക സമിതി അംഗങ്ങള്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.




